വാഷിംഗ്ടൺ ഡിസി: വിർജീനിയയിൽ ഈയിടെ അരങ്ങേറിയ വംശീയ ലഹളയുടെ പശ്ചാത്തലത്തിൽ നെൽസൺ മണ്ഡേലയെ ഉദ്ധരിച്ച് മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ശനിയാഴ്ച പോസ്റ്റു ചെയ്ത ട്വീറ്റ് ലൈക്ക് ചെയ്തത് 28 ലക്ഷംപേർ.
ട്വിറ്ററിൽ ഇത് റിക്കാർ ഡാണ്. തൊലിയുടെ നിറം, മതം, ജീവിത പശ്ചാത്തലം എന്നിവയുടെ പേരിൽ മറ്റുള്ളവരോടു വെറുപ്പുമായി ഒരു മനുഷ്യനും ജനിക്കുന്നില്ലെന്നായിരുന്നു ട്വീറ്റ്. ഒബാമയുടെ ചിത്രവും ചേർത്തിരുന്നു. മണ്ഡേലയുടെ ആത്മകഥയായ ലോംഗ് വാക് ടു ഫ്രീഡം എന്ന പുസ്തകത്തിലെ ഉദ്ധരണിയാണിത്.
ഒബാമയുടെ ട്വീറ്റിന് 28 ലക്ഷം ലൈക്ക്
12:42 AM Aug 17, 2017 | Deepika.com