മനിസ: മയക്കുമരുന്നുവേട്ടയ്ക്ക് ഇറങ്ങിയ പോലീസുകാർ തിങ്കളാഴ്ച ഫിലിപ്പീൻസിൽ 32 പേരെ വെടിവച്ചുകൊന്നു. നൂറുപേരെ അറസ്റ്റു ചെയ്തു. പോലീസിനെ പ്രശംസിച്ച പ്രസിഡന്റ് ഡുട്ടെർട്ടെ ദിവസവും ഇത്തരത്തിൽ കൂടുതൽപേരെ വകവരുത്തണമെന്നു നിർദേശിച്ചു. ബുൽക്കാൻ പ്രവിശ്യയിൽ നടത്തിയ റെയ്ഡ് മയക്കുമരുന്നു കള്ളക്കടത്തുകാർക്ക് പാഠമാകട്ടെയെന്നു പ്രവിശ്യാ പോലീസ് മേധാവി റോമിയോ കരാമത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
മയക്കുമരുന്നുകാർക്ക് എതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ പ്രസി്ഡന്റ് ഡുട്ടെർട്ടെയുടെ ഭരണത്തിൽ ഇതിനകം 3450 പേർ കൊല്ലപ്പെട്ടതായി ഗാർഡിയൻ പത്രം റിപ്പോർട്ടു ചെയ്തു.
മയക്കുമരുന്നു വേട്ട: ഫിലിപ്പീൻസിൽ 32 പേരെ കൊലപ്പെടുത്തി
12:42 AM Aug 17, 2017 | Deepika.com