തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സിന്റെ നവീകരിച്ച ഷോറൂം തൃശൂർ റൗണ്ട് നോർത്തിൽ തുറന്നു. കല്യാണ്‍ ബ്രാൻഡ് അംബാസഡർമാരായ മഞ്ജു വാര്യർ, പ്രഭു ഗണേശൻ, നാഗാർജുന എന്നിവർക്കൊപ്പം കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വർണം, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ നിബന്ധനകൾക്കു വിധേയമായി ഉപയോക്താക്കൾക്കു സൗജന്യമായി സ്വർണനാണയങ്ങൾ സ്വന്തമാക്കാം. 25,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു സ്വർണനാണയവും, 25,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണനാണയങ്ങളും ലഭിക്കും. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഏറെ ജനപ്രിയമായ പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ്, കരവിരുതിൽ തീർത്ത ആന്റിക് ആഭരണങ്ങളായ മുദ്ര, അണ്‍കട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖി, ഡാൻസിംഗ് ഡയമണ്ടുകളായ ഗ്ലോ, പോൾക്കി ആഭരണങ്ങളുടെ ശേഖരമായ തേജസ്വി, ഡയമണ്ടുകൾ പോലെ തോന്നിക്കുന്ന സോളിറ്റയർ ആഭരണങ്ങളായ സിയ എന്നീ ഹൗസ് ബ്രാൻഡുകളിൽനിന്ന് ഉപയോക്താക്കൾക്കു തെരഞ്ഞെടുക്കാം.
കല്യാണ്‍ ജ്വല്ലേഴ്സ് തൃശൂരിൽ നവീകരിച്ച ഷോറൂം തുറന്നു
12:37 AM Aug 15, 2017 | Deepika.com