കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങൾ ഒരുക്കി സ്മാർട്ട് ഫോൺ നിർമാതാക്കളായ ഹോണർ. ഹുവായ് ഗ്രൂപ്പിന്റെ കീഴിലുള്ള ഹോണർ ‘ഹോണോൽസവം’ എന്ന പേരിലാണ് വിലക്കിഴിവും നിരവധി സമ്മാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. ഹോണർ ബീ 2, ഹോളി 3, ഹോണർ 8, ഹോണർ 8 ലൈറ്റ്, ഹോണർ 5എക്സ്, കൂടാതെ ഹോണർ 2 പ്ലസ് തുടങ്ങിയ സ്മാർട്ട്ഫോൺ മോഡലുകൾക്കെല്ലാം ഈ ഓഫർ ബാധകമാണ്. സെപ്റ്റംബർ 10 വരെ ഹോണർ ഫോണുകൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ജീപ്പ് കോന്പസ് സ്വന്തമാക്കാം. അതിനോടൊപ്പം എല്ലാ ആഴ്ചയും നറുക്കെടുപ്പിലൂടെ വിജയികൾക്ക് ഏപ്രിലിയ എസ്ആർ 150 ബൈക്കും ലഭിക്കും.
ഹോണോത്സവത്തിൽ പങ്കെടുക്കാൻ വാങ്ങിയ ഹോണർ മൊബൈൽ ഫോണിന്റെ ഐഎംഇഐ നന്പർ 7511193344 എന്ന നന്പറിലേക്ക് എസ്എംഎസ് ചെയ്താൽ മതി.
ഹോണോത്സവവുമായി ഹോണർ
12:37 AM Aug 15, 2017 | Deepika.com