കൊച്ചി: നൂതന സവിശേഷതകളുമായി മാംഗോ ഫോണിന്റെ ഏറ്റവും പുതിയ മോഡൽ എംഫോണ് 7എസ് വിപണിയിലേക്ക്. 5.5 ഇഞ്ച് ഡിസ്പ്ലേയിൽ നാലു വ്യത്യസ്ത സീരിസിലാണ് എംഫോണ് 7 എസ് അവതരിപ്പിക്കുന്നത്.
എട്ട് ജിബി റാം, ഡെകാകോർ പ്രോസസർ, 16 + 16 എംപി ഡ്യൂവൽ റിയർ കാമറ, 13 എംപി ഫ്രണ്ട് കാമറ, 32, 64, 128, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി എന്നിവയടങ്ങിയതാണ് ആദ്യ സീരിസ്. കൂടാതെ ആറ് ജിബി റാം, 13 + 13 എംപി ഡ്യൂവൽ റിയർ കാമറ, 13 എംപി ഫ്രണ്ട് കാമറയുള്ളതും നാല് ജിബി റാം, 13 +5 എംപി വൈഡ് ആംഗിൾ ഡ്യൂവൽ റിയർ കാമറ, 13 എംപി ഫ്രണ്ട് കാമറ എന്നിവയടങ്ങിയതും മൂന്ന് ജിബി റാം, 13 +5 എംപി വൈഡ് ആംഗിൾ ഡ്യൂവൽ റിയർ ക്യാമറ, എട്ട് എംപി ഫ്രണ്ട് കാമറ തുടങ്ങിയ സവിശേഷതകളുള്ളതുമായ നാല് വ്യത്യസ്ത തരത്തിലുള്ളവയാണ് 7എസ്. 3000 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി കരുത്തു പകരുന്നു.
മിനിറ്റുകൾക്കകം ചാർജാവുന്ന സി ടൈപ്പ് ഫാസ്റ്റ് എക്സ്പ്രസ് ചാർജിംഗ്, സ്ക്രീൻ ഷോട്ട് സെലക്ഷനു സൗകര്യമുള്ള ഫ്രണ്ട് ഫിംഗർ പ്രിന്റ് സെൻസർ എന്നിവയും പ്രത്യേകതയാണ്.
ഹൈബ്രിഡ് വോൾട്ടി സിം സ്ലോട്ടോടുകൂടി മാറ്റ് ആൻഡ് ഗ്ലോസി ഫിനിഷിംഗിലുള്ള സ്മാർട്ട് റെഡ്, ബ്ലാക്ക്, ഗോൾഡ്, സിൽവർ, റോസ് ഗോൾഡ് തുടങ്ങി അഞ്ച് നിറങ്ങളിൽ എംഫോണ് 7എസ് ലഭ്യമാകും. എംഫോണ് സ്വയം വികസിപ്പിച്ചെടുത്ത മൾട്ടിയൂസർ മോഡിലുള്ള എംയുഒഎസ് എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വഴിയാണ് 7എസിന്റെ പ്രവർത്തനങ്ങൾ.
എംഫോണ് 7എസ് വിപണിയിലേക്ക്
01:26 AM Aug 13, 2017 | Deepika.com