കൊച്ചി: ബോളിവുഡ് താരറാണി കാജോൾ ദേവഗണ്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ. മുംബൈയിൽ നടന്ന ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോണ്‍പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ ചേർന്നു കാജോൾ ദേവഗണിനെ സ്വാഗതം ചെയ്തു.
ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡറാകാൻ ഏറ്റവും അനുയോജ്യയായ താരമാണു കാജോൾ ദേവഗണെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ലോകത്തിലെ ജനപ്രിയ ജ്വല്ലറിയുടെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണു തനെന്ന് കാജോൾ പറഞ്ഞു. ഇന്ത്യയ്ക്കു പുറമെ യുഎഇ, യുകെ, യുഎസ്എ, കാനഡ തുടങ്ങി 12 രാജ്യങ്ങളിലായി 140 ഷോറൂമുള്ള ആഗോള റീട്ടെയിൽ ജ്വല്ലറി ശൃംഖലയാണു ജോയ് ആലുക്കാസ്.
കാജോൾ ദേവഗണ്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് ബ്രാൻഡ് അംബാസഡർ
01:26 AM Aug 13, 2017 | Deepika.com