ലോസ് ആഞ്ചലസ്: ഉത്തകൊറിയൻ ഭീഷണി നേരിടുന്ന ഗ്വാമിനു സുരക്ഷ ഉറപ്പു നല്കി പ്രസിഡന്റ് ട്രംപ്. ആയിരം ശതമാനവും അമേരിക്ക നിങ്ങൾക്കൊപ്പമായിരിക്കുമെന്ന് ഗ്വാം ഗവർണർ എഡ്ഡി കാൽവോയെ ഫോണിൽവിളിച്ച് ട്രംപ് ഉറപ്പു നല്കി.
അമേരിക്കൻ സൈനികതാവളമായ ഗ്വാമിലേക്ക് മിസൈൽ അയയ്ക്കുമെന്നാണ് ഉത്തരകൊറിയ ഭീഷണി മുഴക്കിയത്. ഗ്വാമിൽ ഏഴായിരം അമേരിക്കൻ പട്ടാളക്കാരുണ്ട്. ദ്വീപുവാസികൾക്ക് അമേരിക്കൻ പൗരത്വവുമുണ്ട്.
ഗ്വാമിന്റെ സുരക്ഷ ഉറപ്പു നല്കി ട്രംപ്
01:14 AM Aug 13, 2017 | Deepika.com