ലോക മുത്തച്ഛൻ അന്തരിച്ചു

01:14 AM Aug 13, 2017 | Deepika.com
ടെ​​​ൽ അ​​​വീ​​​വ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം ചെ​​​ന്ന പു​​​രു​​​ഷ​​​നും ഹി​​​റ്റ്‌​​​ല​​​റി​​​ന്‍റെ ജൂ​​​ത​​​പീ​​​ഡ​​​ന​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച​​​യാ​​​ളു​​​മാ​​​യ യി​​​സ്ര​​​യേ​​​ൽ ക്രി​​​സ്റ്റ​​​ൽ 113ാം വ​​​യ​​​സി​​​ൽ അ​​​ന്ത​​​രി​​​ച്ചു. അ​​​ടു​​​ത്ത​​​മാ​​​സം 114 വ​​​യ​​​സു തി​​​ക​​​യാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 1903ൽ ​​​പോ​​​ള​​​ണ്ടി​​​ലെ സ​​​ർ​​​നോ​​​വ് ഗ്രാ​​​മ​​​ത്തി​​​ൽ ജ​​​നി​​​ച്ച ക്രി​​​സ്റ്റ​​​ൽ 1950ൽ ​​​ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റു​​​ക​​​യും ഹെ​​​യ്ഫ​​​യി​​​ൽ താ​​​മ​​​സ​​​മാ​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

1939ൽ ​​​ഹി​​​റ്റ്‌​​​ല​​​റി​​​ന്‍റെ നാ​​​സി​​​പ്പ​​​ട പോ​​​ള​​​ണ്ടി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ ക്രി​​​സ്റ്റ​​​ലി​​​ന് ര​​​ണ്ടു മക്കളെ ന​​​ഷ്ട​​​പ്പെ​​​ട്ടു. ക്രി​​​സ്റ്റ​​​ലി​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും ഓ​​​ഷ്‌​​​വി​​​റ്റ്സി​​​ലെ പീ​​​ഡ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. ഭാ​​​ര്യ മ​​​രി​​​ച്ചു. ജ​​​ർ​​​മ​​​നി​​​യു​​​ടെ പ​​​ത​​​ന​​​ത്തി​​​നു​​​ശേ​​​ഷം സോ​​​വി‍യ​​​റ്റ് സേ​​​ന​​​യാ​​​ണ് ക്രി​​​സ്റ്റ​​​ലി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​പ്പോ​​​ൾ 37 കി​​​ലോ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഭാ​​​രം. 2016 മാ​​​ർ​​​ച്ചി​​​ലാ​​​ണ് ഗി​​​ന്ന​​​സ്ബു​​​ക് ക്രി​​​സ്റ്റ​​​ലി​​​നെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം​​​ചെന്ന പുരുഷ നായി അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.