ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 31 മരണം
12:03 AM Aug 12, 2017 | Deepika.com
കയ്റോ: ഈജിപ്തിലെ അലക്സാണ്ഡ്രിയ നഗരത്തിനു സമീപം രണ്ടു ട്രെയിനുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ 31 പേർ മരിച്ചു.108 പേർക്കു പരിക്കേറ്റു. കയ്റോയിൽനിന്നുള്ള ട്രെയിനും പോർട്ട് സയിദിൽ നിന്നുള്ള ട്രെയിനും തമ്മിലാണു കൂട്ടിയിടിച്ചത്. പോർട്ട് സയിദിൽനിന്നുള്ള ട്രെയിൻ ഖോർഷിദ് സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ കയ്റോയിൽനിന്നു വന്ന ട്രെയിൻ അതിലിടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.