പാക് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു
12:12 AM Aug 11, 2017 | Deepika.com
ഇസ്ലാമാബാദ്: പാക് വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിലാണ് എഫ്-7 വിമാനം തകർന്ന് പൈലറ്റ് ഷഹ്സാദ് മരിച്ചത്. സാങ്കേതിക തകരാറാണ് അപകട കാരണം. പത്തു വർഷത്തിനിടെ പാക് വ്യോമസേനയുടെ ഇത്തരം പത്തു വിമാനങ്ങൾ തകർന്നിട്ടുണ്ട്.