നെടുന്പാശേരി: സിയാലിന്റെ ഉപകന്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീടെയിൽ സർവീസസ് ലിമിറ്റഡ് ഉപഭോക്താക്കൾക്കായി നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്ക് മെഗാ സമ്മാനമായ നിസാൻ കാർ സമ്മാനിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യനിൽനിന്നു സമ്മാന പദ്ധതി വിജയി നിലന്പൂർ സ്വദേശിയായ ഷാജി ആലുങ്കൽ കാറിന്റെ താക്കോൽ ഏറ്റുവാങ്ങി.
ഓണം സീസണിൽ വൻ സമ്മാനങ്ങളാണ് ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. 330 ഗ്രാം സ്വർണം, നിസാൻ ടെറാനൊ ഉൾപ്പെടെ ഉപയോക്താക്കൾക്കു ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട പെർഫ്യൂമുകൾക്ക് 20 ശതമാനവും വാച്ചുകൾക്ക് 10 ശതമാനവും ചോക്ലേറ്റുകൾക്ക് 50 ശതമാനവും ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാജി ആലുങ്കൽ മെഗാസമ്മാന വിജയി
12:12 AM Aug 11, 2017 | Deepika.com