ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ.
50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരിൽനിന്ന് പരിസ്ഥിതി പിഴയായി 5000 രൂപ ഈടാക്കണമെന്നും ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ച് ശിപാർശ ചെയ്തു. ഡൽഹിയിലുള്ള മുഴുവൻ പ്ലാസ്റ്റിക്കുകളും ഒരാഴ്ചയ്ക്കുള്ളിൽ പിടിച്ചെടുക്കാനും ഹരിത ട്രൈബ്യുണൽ ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ഡിസ്പോസിബിൾ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ട്രൈബ്യൂണൽ നിരോധിച്ചിരുന്നു. ഈ വർഷം ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വന്നിട്ടുമുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കുറയ്ക്കാനാണ് വീണ്ടും നിരോധനം നടപ്പിലാക്കാൻ ട്രൈബ്യൂണൽ ശ്രമിക്കുന്നത്.
ഡൽഹിയിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ
12:12 AM Aug 11, 2017 | Deepika.com