ഭൂകന്പം: ചൈനയിൽ 19 മരണം

12:08 AM Aug 10, 2017 | Deepika.com
ബെ​​​യ്ജിം​​​ഗ് :ചൈ​​​ന​​​യി​​​ലെ സി​​​ച്ചു​​​വാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 19 ആ​​​യി. ഭൂ​​​ക​​​ന്പ​​​മാ​​​പി​​​നി​​​യി​​​ൽ തീ​​​വ്ര​​​ത ഏ​​​ഴ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ 250ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​മാ​​​യ ജി​​​യു​​​ഷാ​​​യി താഴ്‌വരയി​​​ലാ​​​ണു ഭൂ​​​ക​​​ന്പം ഏ​​​റെ നാ​​​ശം വി​​​ത​​​ച്ച​​​ത്. ഏ​​​താ​​​നും ടൂ​​​റി​​​സ്റ്റു​​​ക​​​ളും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

അ​​റു​​പ​​തി​​​നാ​​​യി​​​രം പേ​​​രെ സു​​​ര​​​ക്ഷി​​​ത മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.ഭൂ​​​ക​​​ന്പ​​​ത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു 300 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള പ്ര​​​വി​​​ശ്യാ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ചെ​​​ങ്ഡു​​​വി​​​ലും പ്ര​​​ക​​​ന്പ​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.

ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കാ​​​നാ​​​യി പ്ര​​​ത്യേ​​​ക ടീ​​​മി​​​നെ അ​​​യ​​​ച്ച​​​താ​​​യി ചൈ​​​നീ​​​സ് സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ സി​​​ൻ​​​ജി​​​യാം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലും ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​യെ​​​ന്നു സി​​​ൻ​​​ഹു​​​വാ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു പ​​​രി​​​ക്കേ​​​റ്റ മൂ​​​ന്നു ഗ്രാ​​​മീ​​​ണ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.