ഇറാനു രണ്ടു വനിതാ വൈസ് പ്രസിഡന്റുമാർ
12:08 AM Aug 10, 2017 | Deepika.com
ടെഹ്റാൻ: ചൊവ്വാഴ്ച പ്രഖ്യാപിച്ച മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ലാത്തതിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങിയ ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി രണ്ടു വനിതകളെ വൈസ് പ്രസിഡന്റു പദവിയിൽ നിയമിച്ചു. മസുമെ എബ്തകറിനു വനിതാ കാര്യവകുപ്പിന്റെ ചുമതലയും ലയാ ജോൻദിക്ക് നിയമകാര്യവകുപ്പിന്റെ ചുമതലയുമാണ്.പൗരാവകാശ പ്രശ്നത്തിൽ ഉപദേഷ്ടാവായി ഷഹിൻകോട്ട് മൗലാവെർദി എന്ന വനിതയെയും നിയമിച്ചു.1980കളിലെ യുഎസ് എംബസി ഉപരോധ സമയത്ത് വക്താവായിരുന്നയാ ളാണ് വൈസ് പ്രസിഡന്റ് മസുമെ എബ്തകർ.