ലണ്ടൻ: വാർത്താ ചാനലുകളിലെ ന്യൂസ് റൂമുകളിൽ ഉണ്ടാകുന്ന അബദ്ധങ്ങൾ പുറംലോകം എന്നും ആഘോഷത്തോടെ ഏറ്റെടുക്കാറുണ്ട്. എന്നാൽ, ഇതൊരു വല്ലാത്ത അബദ്ധമായിപ്പോയി. അതും ലോക പ്രശസ്ത മാധ്യമമായ ബിബിസിയിൽനിന്ന്! കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലെ തത്സമയ വാർത്താ സംപ്രേഷണത്തിലായിരുന്നു ബിബിസിയെ ഞെട്ടിച്ച കൈപ്പിഴയുണ്ടായത്.
അവതാരക വാർത്ത വായിക്കുമ്പോൾ പിന്നിൽ ന്യൂസ് റൂമിൽ ഉണ്ടായ അബദ്ധം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ബിബസിവധം ആട്ടക്കഥയായി നിറഞ്ഞാടുകയാണ്. അവതാരക വാർത്ത അവതരിപ്പിക്കുമ്പോൾ ന്യൂസ് റൂമിലെ മാധ്യമപ്രവർത്തകന്റെ കംപ്യൂട്ടറിൽ തെളിഞ്ഞ മോശം ദൃശ്യങ്ങളാണു ചർച്ചയായിരിക്കുന്നത്. മാധ്യമപ്രവർത്തകൻ കംപ്യൂട്ടറിൽ സിനിമ കണുകയായിരുന്നെന്നും സിനിമയുടെ ഭാഗമായ ചില മോശം ദൃശ്യങ്ങൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയായിരുന്നെന്നുമാണ് ബിബിസി നൽകുന്ന വിശദീകരണം.
ഈ സമയം വാർത്ത കണ്ടിരുന്ന ഒരാൾ ഈ ഭാഗങ്ങൾ പകർത്തുകയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെ ചാനൽ അബദ്ധത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തു വൈറലാക്കി.
ന്യൂസ് റൂമിലെ സിനിമ വിനയായി! തലയിൽ മുണ്ടിട്ട് ബിബിസി
12:08 AM Aug 10, 2017 | Deepika.com