കിയാ മോട്ടോഴ്സിന്‍റെ വരവുറപ്പിച്ചു

12:07 AM Aug 10, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണകൊ​റി​യ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ കി​യ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ​യി​ൽ മൂ​ന്നു കാ​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. കോം​പാ​ക്ട് എ​സ്‌​യു​വി, സെ​ഡാ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള മൂ​ന്നു മോ​ഡ​ലു​ക​ളും 2019-2022 കാ​ല​ഘ​ട്ട​ത്തി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മൂ​ന്നു വ​ർ‌​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ മൂ​ന്നു ല​ക്ഷം കാ​റു​ക​ൾ വി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കി​യാ മോ​ട്ടോ​ഴ്സ് കോ​ർ​പ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ടൈ ​ഹി​ൻ ഒ ​അ​റി​യി​ച്ചു. ആ​ന്ധ്രാപ്ര​ദേ​ശി​ൽ ഉ​ത്പാ​ദ​നയൂ​ണി​റ്റ് നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്നു. 2019 പ​കു​തി​യോ​ടെ ആ​ദ്യം പു​റ​ത്തി​റ​ക്കു​ന്ന കോം​പാ​ക്ട് എ​സ്‌​യു​വി ഹ്യു​ണ്ടാ​യിയുടെ ക്രെ​റ്റ​യോ​ട് മ​ത്സ​ര​ിക്കാ​നു​ത​കു​ന്ന​താ​ണെന്നും അദ്ദേഹം പറഞ്ഞു.