ടിവിഎസ് ജൂപ്പിറ്റർ ക്ലാസിക് വിപണിയിൽ അവതരിപ്പിച്ചു
12:03 AM Aug 09, 2017 | Deepika.com
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കന്പനി ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറിന്റെ ക്ലാസിക് പതിപ്പ് അവതരിപ്പിച്ചു. മികവുറ്റ റൈഡ്, സണ്‍ലിറ്റ് ഐവറി ബോഡി കളർ, ഫുൾക്രോം മിറർ, യുഎസ്ബി ചാർജർ, ഡുവൽ ടോണ്‍ സീറ്റ്, സിൽവർ ഓക് പാനലുകൾ, ഡിസ്ക് ബ്രേക്ക് തുടങ്ങിയവ ക്ലാസിക് പതിപ്പിന്റെ പ്രത്യേകതകളാണെന്ന് കന്പനി അറിയിച്ചു. കേരളത്തിലെ എല്ലാ ടിവിഎസ് ഡീലർമാർ മുഖേനയും ടിവിഎസ് ജൂപ്പിറ്റർ ക്ലാസിക് സ്വന്തമാക്കാമെന്ന് ടിവിഎസ് മോട്ടോർ കന്പനി, കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടേഴ്സ് ആൻഡ് കോർപറേറ്റ് ബ്രാൻഡ് വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) അനിരുദ്ധ ഹൽദാർ പറഞ്ഞു. കൊച്ചിയിലെ എക്സ് ഷോറൂം വില 60,487 രൂപയാണ്.