മുംബൈ: സ്വകാര്യമേഖലാ ധനകാര്യ സ്ഥാപനമായ ആക്സിസ് ബാങ്ക് സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ 3.50 ശതമാനമായാണു കുറച്ചത്. 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോഴുള്ള നാലു ശതമാനം പലിശ തുടരുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. മറ്റു ബാങ്കുകളുടെ സമാന തീരുമാനത്തിനു പിന്നാലെയാണ് ആക്സിസ് ബാങ്കും പലിശയിൽ മാറ്റം വരുത്തിയത്.
നേരത്തേ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപയിൽ താഴെയുള്ള സേവിംഗ്സുകൾക്ക് പലിശ നാലു ശതമാനത്തിൽനിന്ന് മൂന്നര ശതമാനമായി കുറച്ചിരുന്നു. എസ്ബിഐയുടെ 90 ശതമാനം സേവിംഗ്സ് അക്കൗണ്ടുകളും ഒരു കോടി രൂപയിൽ താഴെയുള്ളതായതിനാൽ തീരുമാനം സാധാരണക്കാർക്ക് വലിയൊരു തിരിച്ചടിയായിരുന്നു.
50 ലക്ഷം രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ നാലിൽനിന്ന് മൂന്നര ശതമാനമാക്കി ബാങ്ക് ഓഫ് ബറോഡയും പുതുക്കിയിരുന്നു.
ആക്സിസ് ബാങ്ക് സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ കുറച്ചു
12:03 AM Aug 09, 2017 | Deepika.com