ബംഗളൂരു: ബംഗളൂരു ആസ്ഥാനമായുള്ള ക്യൂർഫിറ്റുമായി ബോളിവുഡ് താരം ഋത്വിക് റോഷൻ കരാർ ഒപ്പിട്ടു. കമ്പനിയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനം ഏറ്റെടുക്കുന്ന താരം 100 കോടി രൂപയുടെ നിക്ഷേപവും നടത്തി. ഹെൽത്ത് ആൻഡ് വെൽനെസ് സ്റ്റാർട്ടപ്പാണ് ക്യൂർഫിറ്റ്. ഈ സഹകരണത്തോടെ വാർഷിക വരുമാനം 250 കോടി രൂപയായി ഉയർത്തുകയാണ് ക്യൂർഫിറ്റിന്റെ ലക്ഷ്യം.
നിക്ഷേപത്തിലൂടെ ക്യൂർഫിറ്റിന്റെ ഓഹരികളും ഋത്വിക് റോഷനു ലഭിക്കും. കൂടാതെ ഋത്വികിന്റെ സ്വകാര്യ ബ്രാൻഡ് ആയ എച്ച്ആർഎക്സിന്റെ കീഴിൽ പ്രത്യേക വർക്കൗട്ട് പ്ലാൻ ക്യൂർഫിറ്റ് അവതരിപ്പിക്കും. ക്യൂർഫിറ്റിന്റെ മൊബൈൽ ആപ്പിലും ഈ വർക്കൗട്ട് പ്ലാൻ ലഭ്യമാക്കും.
മുകേഷ് ബൻസാൽ, അങ്കിത് നഗോരി എന്നിവർ ചേർന്ന് 2016ൽ രൂപീകരിച്ച ക്യൂർഫിറ്റ് ആരോഗ്യമേഖലയിൽ വലിയ സേവനങ്ങൾ നല്കുന്നുണ്ട്.
ഋത്വിക് റോഷൻ ക്യൂർഫിറ്റ് ബ്രാൻഡ് അംബാസഡർ
12:03 AM Aug 09, 2017 | Deepika.com