മണ്ണിടിച്ചിൽ; ചൈനയിൽ 24 പേർ മരിച്ചു
12:02 AM Aug 09, 2017 | Deepika.com
ബെയ്ജിംഗ്: കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തെക്കുപടിഞ്ഞാറൻ ചൈനയിൽ 24പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. പർവതമേഖലയായ സിച്ചുവാൻ കൗണ്ടിയിലെ ലിയാങ്ഷനിലാണു മണ്ണിടിഞ്ഞത്. 71 വീടുകൾ നിലംപൊത്തി. സിച്ചുവാനിലെ ജിയുഷയിഗു കൗണ്ടിയിൽ റിക്ടർ സ്കെയിലിൽ ഏഴു തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ അഞ്ചു പേർ മരിച്ച തായി സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു.