നയ്റോബി: കെനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.
വോട്ടെടുപ്പു സമാധാനപരമായിരുന്നെന്ന് ഇലക്ഷൻ കമ്മീഷൻ അധികൃതർ അറിയിച്ചു. എട്ടു സ്ഥാനാർഥികളുണ്ടെങ്കിലും സിറ്റിംഗ് പ്രസിഡന്റ് ഉഹ്റു കെനിയാറ്റയും(55) പ്രതിപക്ഷ നേതാവ് റെയ്ല ഒഡിംഗയും(72) തമ്മിലാണു യഥാർഥ മത്സരം.
41,000 പോളിംഗ് സ്റ്റേഷനുകളിലും ഇന്നലെ വൈകിട്ട് അഞ്ചോടെ പോളിംഗ് സമാപിച്ചു.
കെനിയയിൽ വോട്ടെണ്ണൽ തുടങ്ങി
12:02 AM Aug 09, 2017 | Deepika.com