ഡോക ലാ: വാക് പോര് തുടർന്ന് ചൈന
12:02 AM Aug 09, 2017 | Deepika.com
ബെയ്ജിംഗ്: ഡോക ലാ സംഘർഷം തീരാനുള്ള ഏക മാർഗം ഇന്ത്യ സൈന്യത്തെ പിൻവലിക്കുക മാത്രമാണെന്നാവർത്തിച്ചു ചൈന. സൈന്യത്തെ പിൻവലിക്കാതെ ഇന്ത്യയുമായി ചർച്ചയ്ക്കില്ല. കാഷ്മീരിലെ കാലാപാനി മേഖലയിലേക്ക് ചൈനാ പട്ടാളം കടന്നു കയറിയാൽ ഇന്ത്യയുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന ചോദ്യവും ഉന്നയിച്ചു. ചൈനയുടെ അതിർത്തി, സമുദ്രകാര്യ വിഭാഗം ഡയറക്ടർ വാംഗ് വെൻലിയാണ് ഇക്കാര്യം ചോദിച്ചത്.