ടോക്കിയോ: ആരോപണവിധേയയായ ജാപ്പനീസ് പ്രതിരോധമന്ത്രി ടോമോമി ലാൻഡ രാജിവച്ചു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ടോമോമിക്കു സ്ഥാനഭ്രംശം സംഭവിക്കുമെന്ന് കരുതിയിരിക്കെയാണ് രാജി. ഉത്തരകൊറിയയുമായി സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജിവച്ചതിൽ പ്രധാനമന്ത്രി ആബേ ജനങ്ങളോടു മാപ്പു ചോദിച്ചു. വിദേശകാര്യമന്ത്രി ഫൂമിയോ കിഷിദ പ്രതിരോധമന്ത്രാലയത്തിന്റെ ചുമതലകൾ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കൻ സുഡാനിൽ യുഎസുമായി ചേർന്നു സമാധാനശ്രമങ്ങൾക്കു ജപ്പാൻ സൈനികരെ അയച്ചിരുന്നു. അപകടകരമായ സ്ഥിതി നിലനിൽക്കുന്നിടത്തേക്ക് സൈന്യത്തെ നിയോഗിക്കരുതെന്ന ഭരണഘടനാ വിലക്ക് മറികടന്നാണ് പ്രതിരോധമന്ത്രാലയം സുഡാനിലേക്ക് സൈനികരെ അയച്ചതെന്നാണ് ആരോപണം.
ജാപ്പനീസ് പ്രതിരോധമന്ത്രി ടോമോമി ലാൻഡ രാജിവച്ചു
01:27 AM Jul 29, 2017 | Deepika.com