ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ പാസ്വേഡ് മാറ്റണം: ബിഎസ്എൻഎൽ
12:05 AM Jul 29, 2017 | Deepika.com
ന്യൂഡൽഹി: ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർ തങ്ങളുടെ പാസ്വേഡ് ഉടൻ മാറ്റി പുതിയ പാസ്വേഡ് രൂപീകരിക്കണമെന്ന് ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവയുടെ നിർദേശം. ബ്രോഡ്ബാൻഡ് സംവിധാനത്തിൽ മാൽവേർ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പു നല്കിയിരിക്കുന്നത്.