ഇ​ന്ത്യ​ക്കെ​തി​രേ ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു: മു​ഷ​റ​ഫ്

12:02 AM Jul 28, 2017 | Deepika.com
ദു​​ബാ​​യ്: ഇ​​ന്ത്യ​​ക്കെ​​തി​​രേ ആ​​ണ​​വാ​​യു​​ധം പ്ര​​യോ​​ഗി​​ക്കാ​​ൻ പ​​ദ്ധ​​തി​​യി​​ട്ടി​​രു​​ന്ന​​താ​​യി പാ​​ക്കി​​സ്ഥാ​​ൻ മു​​ൻ പ്ര​​സി​​ഡ​​ന്‍റ് പ​​ർ​​വേ​​സ് മു​​ഷ​​റ​​ഫ്. തി​​രി​​ച്ച​​ടി ഭ​​യ​​ന്നാ​​ണ് തീ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്നും പി​​ൻ​​മാ​​റി​​യ​​തെ​​ന്നും മു​​ഷ​​റ​​ഫ് വെ​​ളി​​പ്പെ​​ടു​​ത്തി.

2001 ൽ ​​ഇ​​ന്ത്യ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​നു നേ​രേ​യു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നാ​​ലെ സം​​ഘ​​ർ​​ഷം മൂ​​ർച്ഛിച്ച വേ​​ള​​യി​​ലാ​​ണ് ആ​​ണ​​വാ​​യു​​ധം പ്ര​​യോ​​ഗി​​ക്കാ​​ൻ ഒ​​രു​​ങ്ങി​​യ​​തെ​​ന്നും ജാ​​പ്പ​​നീ​​സ് ദി​​ന​​പ​​ത്ര​​മാ​​യ മൈ​​നീ​​ച്ചി ഷിം​​ബൂ​​ണി​​നു ന​​ല്‍​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ മു​​ഷ​​റ​​ഫ് വെ​​ളി​​പ്പെ​​ടു​​ത്തി.

സം​​ഘ​​ർ​​ഷം മൂ​​ർ​ച്ഛി​ച്ച 2002ലാ​​ണ് അ​​റ്റ​​കൈ പ്ര​​യോ​​ഗ​​ത്തി​​നു​തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. അ​​ന്ന് ഇ​​ന്ത്യ​​യോ പാ​​ക്കി​​സ്ഥാ​​നോ മി​​സൈ​​ലു​​ക​​ളി​​ൽ ആ​​ണ​​വ പോ​​ർ​​മു​​ന​​ക​​ൾ ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്നും മു​ഷ​റ​ഫ് പ​​റ​​യു​​ന്നു. ര​​ണ്ടോ​​മൂ​​ന്നോ ദി​​വ​​സം കൊ​​ണ്ട് ഇ​​ത് ഘ​​ടി​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ താ​​ൻ ആ​​ണ​​വ​​പോ​​ര്‍​മു​​ന ഘ​​ടി​​പ്പി​​ക്കാ​​ന്‍ നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നി​​ല്ല. ആ​​ണ​​വ​​യു​​ദ്ധ​​ത്തി​​ന് ത​​യാ​​റെ​​ടു​​ക്ക​​ുക​​യോ എ​​ന്ന് ആ​​ലോ​​ചി​​ച്ച് നി​​ര​​വ​​ധി രാ​​ത്രി​​ക​​ൾ ഉ​​റ​​ക്ക​​മി​​ല്ലാ​​തെ ക​​ഴി​​ച്ച​​താ​​യും മു​ഷ​റ​ഫ് വെ​​ളി​​പ്പെ​​ടു​​ത്തി.