മുംബൈ: അഭ്യൂഹങ്ങൾക്കു വിരാമമിട്ടുകൊണ്ട് ആക്സിസ് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിംഗ് ഡയറക്ടറു(എംഡി)മായി ശിഖ ശർമയ്ക്ക് മൂന്നുവർഷത്തേക്കുകൂടി നിയമനം നൽകി. അടുത്തവർഷം ജൂണിൽ വിരമിക്കേണ്ടിയിരുന്ന ശിഖയ്ക്ക് 2021 വരെ കാലാവധി നീട്ടി ലഭിച്ചു.
ശിഖ ടാറ്റ ഗ്രൂപ്പിലേക്ക് മാറുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് ഡയറക്ടർബോർഡ് ബുധനാഴ്ച ഈ തീരുമാനമെടുത്തത്. ഐസിഐസിഐയിൽ 1980ൽ ചേർന്ന ശിഖ ശർമ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിന്റെ എംഡിയായിരുന്നു. പിന്നീടാണ് ആക്സിസ് ബാങ്കിൽ എംഡിയും സിഇഒയുമായി എത്തിയത്.
ആക്സിസ് ബാങ്കിൽ ശിഖ ശർമയ്ക്ക് മൂന്നു വർഷംകൂടി
12:02 AM Jul 28, 2017 | Deepika.com