വത്തിക്കാൻസിറ്റി: റോമും ഇറ്റലിയും വരൾച്ചയുടെ പിടിയിലായിരിക്കുന്പോൾ വത്തിക്കാനും ജലവിനിയോഗം കുറയ്ക്കണം. അതനുസരിച്ചു വത്തിക്കാനിലെ ജലധാരകളെല്ലാം പ്രവർത്തനം നിർത്തി.
നഗരവാസികളുടെ ഓർമയിൽ ഇത്ര കടുത്ത വരൾച്ച ഉണ്ടായിട്ടില്ലെന്നാണു റോമാക്കാർ പറയുന്നത്. റോമിൽ എട്ടുമണിക്കൂർ ജലവിതരണമില്ല. ജല വിനിയോഗത്തിനു കർശന നിയന്ത്രണമുണ്ട്.
ഇറ്റാലിയൻ ജനതയോടു സഹഭാവം പ്രകടിപ്പിച്ചാണു വത്തിക്കാനിലെ ജലധാരകൾ നിർത്തുന്നത്. നൂറോളം ജലധാരകളുണ്ട് വത്തിക്കാനിൽ.
വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ 500 വർഷത്തിലേറെ പഴക്കമുള്ള രണ്ടു മാർബിൾ ജലധാരകളും തൽക്കാലം പ്രവർത്തനം നിർത്തും.
ഇറ്റലിയിൽ വരൾച്ച; വത്തിക്കാനിലെ ജലധാരകൾ നിർത്തി
01:53 AM Jul 27, 2017 | Deepika.com