ലണ്ടൻ: ക്രൂഡ് ഓയിൽ (ബ്രെന്റ് ഇനം) വീണ്ടും വീപ്പയ്ക്ക് 50 ഡോളറിനു മുകളിൽ. എട്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ക്രൂഡ് ഓയിൽ കുറേക്കൂടി കയറുമെന്നു പലരും കരുതുന്നു.
അമേരിക്കയിലെ ക്രൂഡ് ഓയിൽ സ്റ്റോക്ക് അപ്രതീക്ഷിതമായി താണതാണു വില കുതിക്കാൻ കാരണം. ചൈനയുടെ ഇറക്കുമതി കൂടുമെന്ന സൂചനയും വിപണിക്കു കരുത്തായി.
ബ്രെൻഡ് ഇനം വീപ്പയ്ക്ക് 50.55 ഡോളർ വരെ കയറി. വെസ്റ്റ് ടെക്സസ് ഇനം 48.40 ഡോളറിലാണ്. ഒറ്റ ദിവസം കൊണ്ടു മൂന്നു ശതമാനമായിരുന്നു ഉയർച്ച.
അമേരിക്കൻ ക്രൂഡ് ഓയിൽ സ്റ്റോക്കിൽ 102 ലക്ഷം വീപ്പയുടെ കുറവാണുണ്ടായത്. ചൈന ഇറക്കുമതി പ്രതിദിനം നാലു ലക്ഷം വീപ്പകണ്ടു വർധിപ്പിക്കുമെന്ന റിപ്പോർട്ട് ഏഷ്യൻ വിപണികൾക്ക് ഉത്സാഹം പകർന്നു. നൈജീരിയയിൽ ഷെയ്ൽ കന്പനിയുടെ പൈപ്പ് ലൈൻ പൂട്ടിയത് പ്രതിദിന കയറ്റുമതിയിൽ ഒന്നരലക്ഷം വീപ്പയുടെ കുറവുണ്ടാക്കി. അമേരിക്കയിലെ ഷെയ്ൽ വാതക ഉത്പാദകർ വില കുറഞ്ഞപ്പോൾ ഉത്പാദനം കുറച്ചതും വില കൂടാൻ സഹായിച്ചു.
ക്രൂഡ് ഓയിൽ വീണ്ടും 50 ഡോളറിൽ
12:13 AM Jul 27, 2017 | Deepika.com