കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ആദ്യ രണ്ടു ഘട്ടത്തിലെ ഡ്രൈവ് ദ നേഷൻ പ്രചാരണപരിപാടിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിച്ചു. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
പുതിയ പ്ലാറ്റിനം എത്തിയോസ് വാങ്ങുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും റിട്ടയർ ചെയ്തവർക്കും മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഡ്രൈവ് ദ നേഷൻ പദ്ധതി കഴിഞ്ഞ വർഷമാണ് ആദ്യമായി അവതരിപ്പിച്ചത്.
പ്ലാറ്റിനം എത്തിയോസ്, ലിവ എന്നിവയുടെ വില ജിഎസ്ടിക്കു ശേഷം കുറച്ചിരുന്നു. മൂന്നാം ഘട്ടത്തിൽ ഫാമിലി ഓഫർ സഹിതം ഉപയോക്താക്കൾക്ക് ഈ വാഹനങ്ങൾ സ്വന്തമാക്കാം.
ഫാമിലി ഓഫർ എന്ന പേരിൽ മൂല്യവർധിത സേവനങ്ങളും ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നുമുണ്ട്.
ടൊയോട്ട ഡ്രൈവ് ദ നേഷൻ മൂന്നാം പതിപ്പിനു തുടക്കം
12:13 AM Jul 27, 2017 | Deepika.com