ന്യൂഡൽഹി: പ്രമുഖ പെയിന്റ് നിർമാതാക്കളായ ഏഷ്യൻ പെയിന്റ്സിന് ലാഭത്തിൽ വൻ കുറവ്. ജൂണ്‍ 30ന് അവസാനിച്ച പാദവാർഷികക്കണക്കനുസരിച്ച് ലാഭം 440.74 കോടിയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 552.56 കോടിയായിരുന്നിടത്ത് 20.23 ശതമാനത്തിന്റെ കുറവാണ് വന്നത്. അതേ സമയം കന്പനിയുടെ വിറ്റുവരവ് അഞ്ച് ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 4103.56 കോടിയായിരുന്നത് ഇക്കഴിഞ്ഞ ജൂണ്‍ 30ന് അവസാനിച്ച ക്വാർട്ടറിൽ 4306.60 കോടിയായി ഉയർന്നു.
ആദ്യ ക്വാർട്ടറിൽ കന്പനിയുടെ വളർച്ച നിരക്ക് ഒരക്കത്തിലേക്ക് എത്തിയതിനു പിന്നിൽ, ജിഎസ്ടി നടപ്പാക്കലിനെ കരുതിയുള്ള വില്പന മാന്ദ്യം കാരണമായിട്ടുണ്ടാകാമെന്ന് ഏഷ്യൻ പെയിന്റ്സ് മാനേജിംഗ് ഡയറക്ടർ കെബിഎസ് ആനന്ദ് പറഞ്ഞു.
ഏഷ്യൻ പെയിന്റ്സിന് ലാഭം കുറഞ്ഞു
12:26 AM Jul 26, 2017 | Deepika.com