സാബു ജോർജ് കെഎസ്ഐഇ ബോർഡ് അംഗം
12:05 AM Jul 25, 2017 | Deepika.com
കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐഇ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി സാബു ജോർജിനെ നിയമിച്ചു. ജനതാദൾ-എസ് എറണാകുളം ജില്ലാ പ്രസിഡന്റായ സാബു ജോർജ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) മാനേജിംഗ് കൗണ്‍സിൽ അംഗവും എറണാകുളം ലൂർദ് ആശുപത്രി പിആർഒയുമാണ്.