ലങ്കയിൽ തമിഴ് ജഡ്ജിക്കെതിരേ വധശ്രമം
12:04 AM Jul 23, 2017 | Deepika.com
കൊളംബോ: തമിഴ് വംശജനായ ശ്രീലങ്കൻ ജഡ്ജി മാണിക്കവാസഗർ ഇലൻചേളിയൻ വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടു. ജാഫ്നയിലെ നല്ലൂർ ജംഗ്ഷനിൽ വച്ച് ജഡ്ജിയുടെ അംഗരക്ഷകന്റെ റിവോൾവർ തട്ടിയെടുത്ത അക്രമി വെടിയുതിർക്കുകയായിരു ന്നു. ഒരു പോലീസുകാരനു പരിക്കേറ്റു. കഴിഞ്ഞയാഴ്ച ഒരു ഡിഐജിയെ ജഡ്ജിയുടെ ഉത്തരവു പ്രകാരം അറസ്റ്റു ചെയ്യുകയും റിമാൻഡിലാക്കുകയും ചെയ്തിരുന്നു.