വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ് സെക്രട്ടറിയും കമ്യൂണിക്കേഷൻ ഡയറക്ടറുമായ ഷോൺ സ്പൈസർ രാജിവച്ചു. ആന്റണി സ്കരാമുച്ചിയെ കമ്യൂണിക്കേഷൻ ഡയറക്ടറായി ട്രംപ് നിയമിച്ചതാണ് പൊടുന്നനെയുള്ള രാജിക്കു കാരണമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.
ആന്റണിയുടെ നിയമനം തെറ്റായ ദിശയിലുള്ള നടപടിയാണെന്നു സ്പൈസർ ട്രംപിനോടു പറഞ്ഞു. നിക്ഷേപക സ്ഥാപനത്തിന്റെ ഉടമയായ ആന്റണി റിപ്പബ്ളിക്കൻ പാർട്ടിക്കു കനത്ത സംഭാവന നൽകുന്നയാളാണ്. കഴിഞ്ഞമാസം ഇദ്ദേഹത്തെ എക്സിംബാങ്ക് വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു.
ട്രംപിന്റെ പ്രസ് സെക്രട്ടറി സ്പൈസർ രാജിവച്ചു
12:58 AM Jul 22, 2017 | Deepika.com