ദേശായ് ഹോംസ് പ്രോപ്പർട്ടി എക്സ്പോ ഇന്നു മുതൽ
12:48 AM Jul 22, 2017 | Deepika.com
കൊച്ചി: ദേശായ് ഹോംസ് നടത്തുന്ന ഗൃഹപ്രവേശ് പ്രോപ്പർട്ടി എക്സ്പോ ഇന്നും നാളെയുമായി കോട്ടയത്തു നടക്കും. കോട്ടയം എസ്.എച്ച്. മൗണ്ടിലെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലാണ് എക്സ്പോ നടക്കുക. കോട്ടയത്തും കൊച്ചിയിലും പണി തീർന്നതും പുരോഗമിക്കുന്നതുമായ ലക്ഷ്വറി പ്രോജക്ടുകളിലേക്ക് പ്രത്യേക ഓഫറുകളോടെ ബുക്കിംഗിന് എക്സ്പോയിൽ അവസരമുണ്ടാകും. എസ്ബിഐ, എച്ച്ഡിഎഫ്സി, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവരുടെ ഭവനവായ്പ സൗകര്യവും എക്സ്പോയിൽ ലഭ്യമാകും. 22 ലക്ഷം മുതൽ വിലയുള്ള പ്രോജക്ടുകളാണ് എക്സ്പോയിലുണ്ടാവുക.