ന്യൂഡൽഹി: ഓഗസ്റ്റ് ഒന്നു മുതൽ മാസം 10 ദിവസം വീതം അവധിയെടുക്കാൻ ജൂണിയർ പൈലറ്റുമാർക്ക് ജെറ്റ് എയർവേസ് നിർദേശം നല്കി. അതുവഴി അവരുടെ വേതനത്തിൽ 30 ശതമാനം വരെ കുറവു വരുത്താനാണ് കമ്പനിയുടെ തീരുമാനം. നടപടികൾ ജെറ്റ് എയർവേസിന്റെ നാനൂറോളം ജൂണിയർ പൈലറ്റുമാരെ ബാധിക്കും.
"കമ്പനിയുടെ മൂല്യമേറിയ സ്വത്തായ നിങ്ങളുടെ ജോലി തുടർന്നും നിലനിർത്താൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ചെലവ് ഘടനയിൽ സന്തുലിതാവസ്ഥ കൊണ്ടുവരേണ്ടതുണ്ട്. അതിനാൽ നിങ്ങളുടെ ജീവിതശൈലിയിലെ തൊഴിൽ ഘടന മാറ്റാനുള്ള ഉപാധി മുന്നോട്ടു വയ്ക്കുകയാണ്. ഉചിതമായ വേതനത്തോടൊപ്പം മാസം പത്തു ദിവസത്തെ അവധി തരികയാണ്. ഓഗസ്റ്റ് ഒന്നു മുതൽ ഇത് പ്രാബല്യത്തിലാകും'- പൈലറ്റുമാർക്ക് അയച്ച കത്തിൽ ജെറ്റ് എയർവേസ് പറഞ്ഞു.
ഇതിനോട് താത്പര്യമില്ലാത്തവർക്ക് മറ്റു സാധ്യതകൾ തേടാമെന്നും കമ്പനി കത്തിൽ പറയുന്നുണ്ട്.
അനൂകൂലിച്ചില്ലെങ്കിൽ പിരിഞ്ഞുപൊയ്ക്കൊള്ളാൻ പറയാതെ പറയുകയായിരുന്നു.
ജെറ്റ് എയർവേസ് ചെലവു കുറയ്ക്കുന്നു
12:33 AM Jul 21, 2017 | Deepika.com