ന്യൂഡൽഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) വിഭാഗത്തിന്റെ പ്രഭ മങ്ങി! ഈ വർഷം 21,000 കോടിയുടെ വരുമാനം ലഭ്യമിട്ടുള്ള പതഞ്ജലിയുടെ മുന്നേറ്റത്തിന് മറ്റു മുൻനിര കമ്പനികൾ വെല്ലുവിളിയായെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
എഫ്എംസിജി വിഭാഗത്തിൽ ഹിന്ദുസ്ഥാൻ യുണിലിവർ (എച്ച്യുഎൽ), കോൾഗേറ്റ്-പാമൊലീവ്, ഡാബർ തുടങ്ങിയ കമ്പനികൾ ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ മികച്ച അറ്റാദായം കാഴ്ചവച്ചു. പതഞ്ജലി പിടിച്ചടക്കിയ തേൻവിപണി തിരിച്ചെടുക്കാൻ കഴിഞ്ഞെന്നു ഡാബറും ടൂത്ത് പേസ്റ്റിൽ തിരിച്ചെത്താൻ കഴിഞ്ഞെന്ന് കോൾഗേറ്റ്-പാമോലീവും അവകാശപ്പെട്ടു. പതഞ്ജലിയുടെ ആയുർവേദോത്പന്നങ്ങൾക്കു ബദലായി എച്ച്യുഎൽ അവതരിപ്പിച്ച ആയുഷ് ബ്രാൻഡ് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ടെന്നാണ് സൂചന.
പതഞ്ജലിയുടെ ശോഭ മങ്ങി!
12:33 AM Jul 21, 2017 | Deepika.com