വാഷിംഗ്ടൺ ഡിസി: റിപ്പബ്ലിക്കൻ സെനറ്റർ ജോൺ മക്കെയിനു ബ്രെയിൻ ട്യൂമർ എന്നു സ്ഥിരീകരണം. റിപ്പബ്ളിക്കൻ പാർട്ടിയുടെ 2008ലെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന മക്കെയിൻ സെനറ്റ് ആംഡ് സർവീസ് കമ്മിറ്റിയുടെ ചെയർമാനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ഇടതു കണ്ണിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടതിനെത്തുടർന്നു ഫീനിക്സിലെ മയോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനോടനുബന്ധിച്ചുള്ള പരിശോധനകൾക്കൊടുവിലാണ് മക്കെയിനു ബ്രെയിൻ ട്യൂമറാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. രണ്ടു ദശകം മുന്പു ചർമത്തിൽ കാൻസർ വന്നു ചികിത്സ വഴി രക്ഷപ്പെട്ട യാളാണ് മക്്കെയിൻ.
യുഎസ് സെനറ്റർ ജോൺ മക്കെയിനു കാൻസർ
12:33 AM Jul 21, 2017 | Deepika.com