ട്രംപിന്റെ യാത്രാനിരോധനം; അപ്പൂപ്പൻ- അമ്മൂമ്മമാർക്കും പേരക്കുട്ടികൾക്കും ബാധകമല്ലെന്നു സുപ്രീംകോടതി
12:33 AM Jul 21, 2017 | Deepika.com
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ യാത്രാവിലക്കിന് യുഎസ് സുപ്രീം കോടതിയിൽനിന്നും തിരിച്ചടി. രാജ്യത്ത് ഇപ്പോൾ താമസിക്കുന്നവരുടെ മുത്തശൻ, മുത്തശി, പേരക്കുട്ടികൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് യാത്രാനിരോധനം ബാധകമാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ഇപ്പോഴത്തെ ഉത്തരവ് താത്കാലികം മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.