യുഎസ് സഹായത്തിനു കർശന വ്യവസ്ഥകൾ; പാക്കിസ്ഥാനു തിരിച്ചടി
12:33 AM Jul 21, 2017 | Deepika.com
വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാനു സഹായം നൽകുന്നതിനുള്ള വ്യവസ്ഥകൾ കർക്കശമാക്കി യുഎസ് കോൺഗ്രസ്. അതിർത്തികടന്നുള്ള ഭീകരവാദം തടയാനുള്ള പാക് ശ്രമങ്ങളെ നിരീക്ഷിക്കാനും അല്ലാത്ത പക്ഷം സാന്പത്തികമടക്കമുള്ള സഹായങ്ങൾ നിർത്തലാക്കാനും സ്റ്റേറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇന്നലെ ചേർന്ന യുഎസ് ധനവിനിയോഗ കമ്മിറ്റിയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച ബിൽ ജനപ്രതിനിധിസഭയുടെ പരിഗണനയ്ക്കു വിട്ടു.