ബാലിസ്റ്റിക് മിസൈൽ: ഇറാനെ ഉപരോധിച്ച് അമേരിക്ക

01:32 AM Jul 20, 2017 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: ഇ​​​റാ​​​ന്‍റെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഹി​​​സ്ബു​​​ൾ, ഹ​​​മാ​​​സ്, ഐ​​​എ​​​സ് തു​​​ട​​​ങ്ങി​​​യ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക്കും സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന 18 വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഉ​​​പ​​​രോ​​​ധ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. 2015ൽ ​​​ഇ​​​റാ​​​ൻ ഒ​​​പ്പി​​​ട്ട ആ​​​ണ​​​വ ക​​​രാ​​​റി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​ണ്‍ഗ്ര​​​സി​​​ൽ അ​​​റി​​​യി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​റാ​​​ൻ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പ് ആ​​​രോ​​​പി​​​ച്ചു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക്കും സൈ​​​ന്യ​​​ത്തി​​​നും ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ല്കു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​മേ​​​രി​​​ക്ക അ​​​റി​​​യി​​​ച്ചു.​​അ​​തേ​​സ​​മ​​യം, അ​​ന​​ധി​​കൃ​​ത​​മാ​​യാ​​ണ് അ​​മേ​​രി​​ക്ക ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ൻ റൂ​​ഹാ​​നി ആ​​രോ​​പി​​ച്ചു.

ഇതിനിടെ അ​​​മേ​​​രി​​​ക്ക-​​​ഇ​​​റാ​​​ൻ ആ​​​ണ​​​വ ഉ​​​ട​​​ന്പ​​​ടി​​​യെ അ​​​നു​​​കൂ​​​ലി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് രം​​​ഗ​​​ത്ത്. ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണു ത​​​ന്‍റെ മു​​​ൻ നി​​​ല​​​പാ​​​ടി​​​നു ക​​​ട​​​ക​​​വി​​​രു​​​ദ്ധ തീ​​​രു​​​മാ​​​നം ട്രം​​​പ് സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യു​​​ടെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ഇ​​​റാ​​​നു​​​മാ​​​യു​​​ണ്ടാ​​​ക്കി​​​യ ആ​​​ണ​​​വ ക​​​രാ​​​റി​​​നെ ട്രം​​​പ് ശ​​​ക്തി​​​യു​​​ക്തം എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ഇ​​​പ്പോ​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​നം ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തേ​​​ക്കു​​​ള്ള​​​താ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​ണു ട്രം​​​പി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​ക്ക​​​ളു​​​മാ​​​യി മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ട​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ ഉ​​​ട​​​ന്പ​​​ടി തു​​​ട​​​രാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ട്രം​​​പ് സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​റാ​​​ന്‍റെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ പു​​​തി​​​യ ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ആ​​​ണ​​​വ ഉ​​​ട​​​ന്പ​​​ടി തു​​​ട​​​രാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ട്രം​​​പ് സ്വീ​​​ക​​​രി​​​ച്ച​​​താ​​​യു​​​ള്ള വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.