മുംബൈ: തലേദിവസം സിഗരറ്റ് നികുതിയെ ചൊല്ലി തകർന്ന ഓഹരി വിപണി ഇന്നലെ തിരിച്ചുകയറി. കൺസ്യൂമർ ഉത്പന്ന കന്പനിയായ ഹിന്ദുസ്ഥാൻ യൂണി ലിവറിന്റെ മികച്ച പ്രകടനമാണ് വിപണിക്കു പ്രധാന പിന്തുണയായത്.
എന്നാൽ, ആ കന്പനിയുടെ ഓഹരി ഉയർന്ന വിലയിൽ ലാഭമെടുക്കാനായി വിറ്റതോടെ ഇടിഞ്ഞു. സെൻസെക്സ് 244.36 പോയിന്റ് തിരിച്ചു കയറി 31,955.35ൽ ക്ലോസ് ചെയ്തു. 31,978.89 വരെ കയറിയെങ്കിലും 32,000 ഭേദിക്കാൻ സാധിച്ചില്ല. നിഫ്റ്റി 72.45 പോയിന്റ് കയറി 9,899.6ൽ ക്ലോസ് ചെയ്തു.തലേന്നു തകർന്ന ഐടിസി 2.42 ശതമാനം കയറി. ഭാരതി എയർടെൽ 3.21 ശതമാനവും ഡോ. റെഡീസ് 2.01 ശതമാനവും ഉയർന്നു.
സൂചികകൾ തിരിച്ചുകയറി
12:36 AM Jul 20, 2017 | Deepika.com