ബെയ്ജിംഗ്: പ്രസിഡന്റ് ഷി ചിൻപിംഗിനോടു സാദൃശ്യപ്പെടുത്തിയെന്ന കാരണത്താൽ കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂണ്‍ കഥാപാത്രമായ ‘വിന്നി ദ പോ’യ്ക്ക് ചൈനയിൽ നിരോധനം.
ചിൻപിംഗിനെ കളിയാക്കാൻ ‘വിന്നി ദ പോ’യെ വ്യാപകമായി സോഷ്യൽ മീഡിയകളിൽ ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് ചിത്രകാരനായ എ.എ. മിൽനെ സൃഷ്ടിച്ച കാർട്ടൂണ്‍ കഥാപാത്രമാണ് വിന്നിയെന്ന കുട്ടിക്കരടി. അതേസമയം, നിരോധനം സംബന്ധിച്ച് ചൈനീസ് സർക്കാർ ഒൗദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ചിൻപിംഗിനോടു സാദൃശ്യം; ‘വിന്നി’ക്കു ചൈനയിൽ നിരോധനം
12:32 AM Jul 20, 2017 | Deepika.com