ഇന്ത്യ-ചൈന സംഘർഷം: അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു
12:32 AM Jul 20, 2017 | Deepika.com
വാഷിംഗ്ടൺ ഡിസി: സിക്കിം സെക്ടറിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്ക ആശങ്ക അറിയിച്ചു. ഇരു രാജ്യങ്ങളും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ നൗറട്ട് പറഞ്ഞു. സിക്കിം സെക്ടറിലെ ഡോക് ലാമിൽ ഇന്ത്യ-ചൈന സൈനിക സംഘർഷം നടക്കുന്നത് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അവർ.