ദുബായ്: കുട്ടിപ്പാവാടയിട്ട് സൗദി അറേബ്യയുടെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. മരുഭൂമിയിൽ ഇരിക്കുകയും കാറിൽ യാത്ര ചെയ്യുകയും ചരിത്രപ്രധാനമായ കൊട്ടാരത്തിനു ചുറ്റും നടക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തിന് കർശന നിയമം പാലിക്കുന്ന സൗദിയിൽ ഇത്തരമൊരു കാര്യം നടന്നത് മര്യാദലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അസ്റ്റ്.
അറസ്റ്റിലായ യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇസ്ലാമിക് ഡ്രസ്കോഡിന് വിപരീതമായുള്ള ചെയ്തി എന്നാണ് റിയാദ് പോലീസ് സംഭവത്തെ വിശേഷിപ്പിച്ചത്.
ഡ്രസ്കോഡ് തെറ്റിച്ച് വീഡിയോ; സൗദി യുവതി അറസ്റ്റിൽ
12:32 AM Jul 20, 2017 | Deepika.com