കുറ്റവാളികളെ കൈമാറൽ;ഇന്ത്യ ബ്രിട്ടനുമായി ചർച്ച നടത്തി

12:35 AM Jul 19, 2017 | Deepika.com
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ. ഇ​​​ന്ത്യ​​​യും യു​​​കെ​​​യും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ഭ്യ​​​ന്ത​​​ര ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന കാ​​​ര്യ​​​വും ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് മഹ്‌​​​ർഷി​​​യാ​​​ണ് ബ്രി​​​ട്ടീ​​​ഷ് കു​​​ടി​​​യേ​​​റ്റ വി​​​ഭാ​​​ഗം മ​​​ന്ത്രി ബ്രാ​​​ൻ​​​ഡ​​​ൻ ലെ​​​വി​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്.

9000 കോ​​​ടി രൂ​​പ ബാ​​​ങ്ക് വാ​​​യ്പ​​​യെ​​​ടു​​​ത്തി​​​ട്ട് ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്ന് മു​​​ങ്ങി​​​യ വി​​​ജ​​​യ് മ​​​ല്യ​​​യെ​​​യും മു​​​ൻ ഐ​​​പി​​​എ​​​ൽ മേ​​​ധാ​​​വി ല​​​ളി​​​ത് മോ​​​ദി​​​യെ​​​യും വി​​​ട്ടു​​​ത​​​ര​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, ഏ​​​തെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക കാ​​ര്യം ഉ​​ന്ന​​​യി​​​ച്ചി​​​ല്ലെ​​​ന്ന് മഹ്ർഷി പ​​റ​​ഞ്ഞു.
ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് പ്ര​​​തി​​​വ​​​ർ​​​ഷം ആ​​​യി​​​രം പേ​​​ർ​​​ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കു​​​ടി​​​യേ​​​റു​​​ന്നു​​​ണ്ടെ​​ന്നു ബ്രി​​​ട്ട​​​ൻ അ​​റി​​യി​​ച്ചു.