വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നിർമിത സാധനങ്ങൾ വാങ്ങാൻ ഉദ്ബോധിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘മെയ്ഡ് ഇൻ അമേരിക്ക’ ആഹ്വാനം. വിലക്കയറ്റം, വിവേകശൂന്യമായ വ്യാപാര രീതി തുടങ്ങിയവയ്ക്കെതിരേ പോരാടുക എന്ന കാരണം മുനിനിർത്തിയാണു ട്രംപ് പുതിയ ആഹ്വാനം നടത്തിയത്.
ട്രംപിന്റെ വ്യാപാരകേന്ദ്രങ്ങളിൽപോലും ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്പോഴാണ് ഇത്തരമൊരു ബുദ്ധിശൂന്യമായ തീരുമാനമെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
അമേരിക്കൻ കന്പനി ഉത്പന്നങ്ങൾ ഉപയോഗിക്കുകയും അവിടങ്ങളിലെ ജോലിക്കാർക്കായി നിലകൊള്ളുകയും വേണമെന്നും അതിലൂടെ വിദേശരാജ്യങ്ങളിൽനിന്നുള്ള കന്പിനികളുടെ അനധികൃത വ്യാപാര ശീലങ്ങൾക്കു തടയിടണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ട്രംപിന്റെ ആഹ്വാനം
12:35 AM Jul 19, 2017 | Deepika.com