ബെയ്ജിംഗ്: നൂറ്റാണ്ടുകൾക്കു മുന്പ് ഇന്ത്യയിൽനിന്നു ചൈനയിലേക്കു കുടിയേറിയ ബുദ്ധസന്യാസിയുടെ ഭൗതികാവശിഷ്ടം ക്ഷേത്ര അധികൃതർ വടക്കൻ ഹെബെയ് പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടത്തിനു കൈമാറിയതായി സൂചന. 916-1125 കാലഘട്ടത്തിലെ ലിയാവൊ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന പ്രമുഖ ബുദ്ധസന്യാസിയായിരുന്ന സിക്സിയാൻ സൻസാങിന്റെ ഭൗതികാവശിഷ്ടമാണ് കൈമാറിയതെന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഹൗഷുയി നഗരത്തിലെ ഡിൻഗ്ഹുയി ക്ഷേത്രത്തിലായിരുന്നു സിക്സിയാന്റെ ഭൗതികാവശിഷ്ടം ഇതുവരെ സൂക്ഷിച്ചിരുന്നത്. ഇന്ത്യക്കാരനായ ഇദ്ദേഹം ഹിതാനിലെത്തുകയും നിരവധി സന്യസ്ത-കായിക സൂത്രങ്ങൾ സ്വായത്തമാക്കുകയും പഠിപ്പിക്കുകയും ചെയ്തെന്നാണ് ചരിത്രം.
ഇന്ത്യൻ ബുദ്ധസന്യാസിയുടെ ഭൗതികാവശിഷ്ടം ചൈനീസ് സർക്കാരിനു കൈമാറി
12:35 AM Jul 19, 2017 | Deepika.com