മുംബൈ: മൊബൈൽ ഫോണ്‍ വിപണന രംഗത്ത് കുതിച്ചുയരുകയാണ് ചൈനീസ് മൊബൈൽ ഫോണ്‍ കന്പനിയായ ഷവോമി. റെഡ്മി മോഡലുകളിലൂടെ ഇന്ത്യയിലും ജനപ്രീതി നേടിയെടുത്ത കന്പനി തങ്ങളുടെ മറ്റൊരു ജനപ്രിയ മോഡലായ എംഐ മാക്സിന്റെ പിൻഗാമിയെ അവതരിപ്പിച്ച് വിപണിയിൽ കൂടുതൽ കരുത്താർജിക്കാൻ ഒരുങ്ങുകയാണ്.
എംഐ മാക്സ് 2 എന്നു പേരിട്ടിരിക്കുന്ന മോഡൽ അഴകിലും ഫീച്ചറുകളിലും തന്റെ മുൻഗാമിയേക്കാൾ ഒരുപടി മുൻപിലായിരിക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്. ഫുൾ മെറ്റൽ ബോഡിയിൽ പുറത്തിറങ്ങുന്ന മാക്സ് 2 വിന് 211 ഗ്രാം ഭാരമാണുള്ളത്.
6.44 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയിൽ സ്പ്ളിറ്റ് സ്ക്രീൻ സംവിധാനവുമുണ്ട്. ഒരേ സമയം രണ്ട് ആപ്പുകൾ പ്രവർത്തിക്കാൻ സ്പ്ളിറ്റ്, സ്ക്രീൻ സംവിധാനം സഹായകമാണ്.ഒരു മണിക്കൂറിനുള്ളിൽ 64 ശതമാനത്തോളം ചാർജ് ചെയ്യാനാകുന്ന ബാറ്ററിയാണ് കന്പനി അവകാശപ്പെടുന്ന സവിശേഷതകളിൽ ഒന്ന്. മറ്റു ഫീച്ചറുകൾ ക്വാൽ കാം സ്നാപ് ഡ്രാഗണ്‍ 625 പ്രോസസർ , രണ്ട് ജിബി റാം, 64 ജിബി ഒാണ്‍ബോർഡ് സ്റ്റോറേജ്, ആൻഡ്രോയിഡ് നൗഗട്ട്, സെൻസർ സംവിധാനമുള്ള 12എം പി റിയർ കാമറ, അഞ്ച് എംപി ഫ്രണ്ട് കാമറ, 5300എംഎച്ച് ബാറ്ററി എന്നിവയാണ്. ഒപ്പോ,സാംസംഗ് തുടങ്ങിയവ കന്പനികൾ ആറ് ഇഞ്ച് പ്ലസ് മോഡലുകളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഷവോമി മാക്സ് 2 വുമായി അവതരിപ്പിക്കുന്നത്.
എംഐ മാക്സ് 2 വുമായി ഷവോമി ഇന്ത്യയിലേക്ക്
12:35 AM Jul 19, 2017 | Deepika.com