കൊച്ചി: വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ മോഡൽ ജീത്തോ മിനിവാൻ കേരള വിപണിയിലിറക്കി. പെട്രോൾ, ഡീസൽ, സിഎൻജി ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന മോഡലുകൾ വിപണിയിൽ ലഭ്യമാണ്. നാല് സ്പീഡ് മാന്വൽ ഗിയർ ബോക്സോടെ സെമി ഹാർഡ് ടോപ്പ്, ഹാർഡ് ടോപ്പ് ബോഡി മോഡലുകളുണ്ട്.
രണ്ടു വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ വാറന്റി കന്പനി വാഗ്ദാനം ചെയ്യുന്നു. സണ്‍റൈസ് റെഡ്, അൾട്രാ മറൈൻ ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നീ ആകർഷകമായ നിറങ്ങളിലാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. കൊച്ചിയിലെ എക്സ്ഷോറൂം വില 3.43 ലക്ഷം രൂപ മുതലാണ്.
മഹീന്ദ്ര ജീത്തോ മിനിവാൻ കേരള വിപണിയിൽ
12:40 AM Jul 18, 2017 | Deepika.com