കോട്ടയം: റബർവില കിലോഗ്രാമിന് 136.50 രൂപയിലെത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ആർഎസ്എസ് നാല് ഗ്രേഡിന് 10 രൂപയുടെ വർധന. ആർഎസ്എസ് നാലിന് വില 134 രൂപയിലെത്തി. റബർ ബോർഡ് പ്രഖ്യാപിത നിരക്കിൽതന്നെ ഇന്നലെ വ്യാപാരം നടന്നു.
മേയ് മാസത്തിന്റെ തുടക്കത്തിൽ 140 രൂപയായിരുന്ന വില പിന്നീട് ഘട്ടംഘട്ടമായി കുത്തനെ താഴ്ന്ന് 122 രൂപ വരെ എത്തിയിരുന്നു. ജൂലൈ ഒന്നാം വാരം മുതൽ അല്പം മെച്ചപ്പെട്ടു തുടങ്ങിയ വില രണ്ടാഴ്ചയ്ക്കുള്ളിലാണ് 136 കടന്നത്.
റബർ ഉത്പാദനം ഇന്ത്യയിലും വിദേശത്തും മഴ മൂലം നിലച്ചിരിക്കെ ആഭ്യന്തര വില അടുത്തയാഴ്ച 140 കടക്കുമെന്നാണു സൂചന. പ്രധാന ടയർ കന്പനികൾ ഇന്നലെ മാർക്കറ്റിലെത്തിയെങ്കിലും റബർ കാര്യമായി ലഭിച്ചില്ല. റബർ സ്റ്റോക്ക് ചെയ്തിരിക്കുന്ന വൻകിട ഡീലർമാരാണ് നിലവിൽ റബർവില വർധനയുടെ നേട്ടമുണ്ടാക്കുന്നത്.
റബർവില 136 കടന്നു
12:40 AM Jul 18, 2017 | Deepika.com